Breaking News
ഇന്‍കാസ് തിരുവനന്തപുരം ദോഹയിൽ ചെസ്സ് ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു | സൗദിയിലെ അൽഖോബാറിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ല,കുവൈത്തിൽ വിവാഹിതരാവുന്നവർക്കും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും രക്തപരിശോധന നിർബന്ധമാക്കും | രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി മരണം | ബഹ്റൈനിൽ താമസ കെട്ടിടത്തിന് തീപിടിത്തം; രണ്ട് പേർക്ക് ദാരുണാന്ത്യം. | മെയിന്റനൻസ് സൂപ്പർവൈസർ,മാർക്കറ്റിംഗ്/ സെയിൽസ് : ഖത്തറിൽ ജോലിക്കായി അപേക്ഷിക്കാം | ദുബായിൽ നിന്നെത്തിയ യുവാവിന്റെ മൃതദേഹം വെട്ടിനുറുക്കി സ്യുട്കേസിലാക്കി,പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ | നാട്ടിലെത്തിയാൽ ട്രെയിൻ യാത്രയിൽ ഭക്ഷണം കഴിക്കാറുണ്ടോ,എങ്കിൽ ഈ അനുഭവം മുഴുവനായും വായിക്കണം | ഖത്തർ ഗ്രാൻഡ്മാളിൽ നിരവധി ജോലി ഒഴിവുകൾ,മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം | ഭൂമിക്കായി കൈകോർക്കാം,എർത്ന ഉച്ചകോടിക്ക് ഇന്ന് ദോഹയിൽ തുടക്കമാകും |
സമൂഹമാധ്യമങ്ങളിൽ കയറി തോന്നിയതെല്ലാം വിളിച്ചുപറയുന്നവർ കരുതിയിരുന്നോളൂ,മുന്നറിയിപ്പുമായി യു.എ.ഇ

March 20, 2025

uae-warn-social-media-users-for-sharing-prohibited-content

March 20, 2025

ന്യൂസ്‌റൂം ബ്യുറോ

അബുദാബി:സമൂഹമാധ്യമങ്ങളിൽ എന്തുംവിളിച്ചുപറയുന്നവർക്ക് കടുത്തശിക്ഷയുമായി യു.എ.ഇ.  നിരോധിത ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാൽ തടവും 10 ലക്ഷം ദിർഹം വരെ പിഴ ശിക്ഷ നൽകുന്നത് ഉൾപെടെ കർശന നിയന്ത്രണങ്ങളാണ് യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘനം ആവർത്തിച്ചാൽ പിഴ 20 ലക്ഷം ദിർഹമാകും. രാജ്യത്തിന്റെ സഹിഷ്ണുതയ്ക്കും സഹവർത്തിത്വത്തിനും വിരുദ്ധമോ സാമൂഹിക വിരുദ്ധമോ ആയ ഉള്ളടക്കങ്ങളും പാടില്ല. നിരോധിത ഉള്ളടക്കം ഷെയർ ചെയ്യുന്നവർക്കും സമാന ശിക്ഷയുണ്ടാകും.

രാജ്യത്തിന്റെ സംസ്കാരം, പാരമ്പര്യം, ആചാരങ്ങൾ, മൂല്യങ്ങൾ എന്നിവയെ തെറ്റായി ചിത്രീകരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന ഉള്ളടക്കവും പാടില്ല. വിദേശനയത്തെക്കുറിച്ചോ ദേശീയ സുരക്ഷാ കാര്യങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും വിലക്കി.

തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ, വിദ്വേഷ പ്രസംഗം, അപകീർത്തിപ്പെടുത്തൽ എന്നിവ നേരിട്ടോ പരോക്ഷമായോ പങ്കിടുന്നത് നിയമലംഘനമാണ്. നിയമം ലംഘിക്കുന്ന മാധ്യമസ്ഥാപനങ്ങൾ 6 മാസം വരെ താൽക്കാലികമായി അടച്ചിടും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടച്ചുപൂട്ടും. നിയമലംഘനത്തിനു കാരണമായ പോസ്റ്റ് സ്വയം നീക്കിയില്ലെങ്കിൽ അതിനുള്ള ചെലവും അവരിൽനിന്ന് ഈടാക്കും.

ദൈവിക അസ്തിത്വം, ഇസ്‌ലാമിക വിശ്വാസങ്ങൾ, ഏകദൈവ വിശ്വാസം, ഇതര മതവിശ്വാസങ്ങൾ എന്നിവയെ അവഹേളിക്കുക, ഭരണസംവിധാനത്തെയും ഭരണകൂടത്തെയും താൽപര്യങ്ങളെയും ചിഹ്നങ്ങളെയും അവഹേളിക്കുക, ദേശീയ, രാജ്യാന്തര തലങ്ങളിൽ ഭരണകൂടത്തെ മോശമായി ചിത്രീകരിക്കുക, രാജ്യത്തിന്റെ വിദേശബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന അഭിപ്രായപ്രകടനം, ദേശീയ, സാമൂഹിക ഐക്യത്തെ തകർക്കുന്നവിധം പെരുമാറുക, പ്രാദേശിക, ഗോത്ര വിഭാഗീയതയ്ക്ക് കാരണമാകുക, അക്രമം, വിദ്വേഷം, തീവ്രവാദം എന്നിവ പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുക, മൂല്യങ്ങളെയും പൊതുതാൽപര്യങ്ങളെയും വ്രണപ്പെടുത്തുക, നിയമ, സുരക്ഷാ, സാമ്പത്തിക കാര്യങ്ങൾക്കെതിരായ ഉള്ളടക്കം പ്രസിദ്ധീകരിക്കുക, വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുക, കുറ്റകൃത്യങ്ങൾക്കു പ്രേരണ നൽകുക, പൊതുധാർമികത ലംഘിക്കുക, സർക്കാരിനെയും നയങ്ങളെയും തെറ്റായി ചിത്രീകരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും കടുത്ത ശിക്ഷയുണ്ടാകും.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ദേശീയ മൂല്യങ്ങൾ, സഹിഷ്ണുത, സഹവർത്തിത്വം എന്നിവ ഉയർത്തിപ്പിടിക്കണമെന്ന് നാഷനൽ മീഡിയ ഓഫിസ് (എൻഎംഒ) കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News