ദോഹ :ഖത്തർ തങ്ങളുടെ പരമാധികാരവും സുരക്ഷയും ഉറപ്പുവരുത്താൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഉറച്ച പിന്തുണയെന്ന് യു.എ.ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കഴിഞ്ഞ ദിവസം ഖത്തർ സന്ദർശിച്ച അദ്ദേഹം ഖത്തർ അമീറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിൽ അമീർ നടത്തിയ ശ്രമങ്ങളെ യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന് കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. യുഎഇ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത അമീർ, രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന സന്ദർശനത്തിൽ സന്തോഷം പ്രകടിപ്പിച്ചു.യുഎഇ പ്രസിഡന്റിന്റെ ഐക്യദാർഢ്യത്തിനും ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഖത്തറിനോടും അവിടുത്തെ ജനങ്ങളോടും സ്വീകരിച്ച നിലപാടിനും അമീർ അഗാധമായ നന്ദി രേഖപ്പെടുത്തി.മിഡിൽ ഈസ്റ്റിലെ നിലവിലെ സ്ഥിതിഗതികൾ, പ്രത്യേകിച്ച് പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് അമീറും യുഎഇ പ്രസിഡന്റും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F