ദോഹ : ഖത്തറിനെ ആക്രമിക്കാനുള്ള തീരുമാനത്തിലൂടെ ഉലച്ചിൽ തട്ടിയ ഗൾഫ് രാജ്യങ്ങളുമായുള്ള വിശ്വാസം വീണ്ടെടുക്കാൻ തെഹ്റാൻ പ്രവർത്തിക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷ്.ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെയും സ്ഥിതിഗതികൾ വഷളാക്കാനുള്ള അവരുടെ ശ്രമങ്ങളെയും ഗൾഫ് രാജ്യങ്ങൾ എതിർത്തിട്ടും ഒരു ഗൾഫ് രാജ്യത്തിനെതിരെ മിസൈൽ ആക്രമണം നടന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.സമൂഹ മാധ്യമ അക്കൗണ്ടായ 'എക്സി'ലൂടെയായിരുന്നു അൻവർ ഗർഗാഷിന്റെ പ്രതികരണം.
"ഇറാനെതിരെയുള്ള ഇസ്രായേൽ യുദ്ധത്തിനെതിരെ ഗൾഫ് രാജ്യങ്ങൾ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എല്ലാ അന്താരാഷ്ട്ര വേദികളിലും സംഘർഷങ്ങൾ ലഘൂകരിക്കാൻ അവർ ശ്രമിച്ചു, പ്രത്യേകിച്ച് ആണവ പ്രശ്‌നം പോലുള്ള പ്രശ്‌നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.എന്നിട്ടും ഇറാൻ സഹോദര രാഷ്ട്രമായ ഖത്തറിന്റെ പരമാധികാരത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തി, ഇത് നമ്മളെയെല്ലാം ബാധിക്കുന്നു" ഡോ. ഗർഗാഷ് എക്സ് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. ഈ ആക്രമണത്തിൽ തകർന്ന ഗൾഫ് രാജ്യങ്ങളിലെ അയൽക്കാരുമായുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ തെഹ്‌റാനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ അൽ ഒദൈദ് അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇക്കഴിഞ്ഞ ജൂൺ 23-ന് ഇറാൻ നടത്തിയ ആക്രമണത്തെ മുഴുവൻ ഗൾഫ് രാജ്യങ്ങളും ശക്തമായി അപലപിച്ചിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F