അബുദാബി ∙ യുഎഇയിൽ ഗതാഗത നിയമത്തിൽ പരിഷ്‌കാരം.ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി ഉൾപ്പെടെയുള്ള നിയമത്തിലാണ് മാറ്റം വരുത്തിയത്. ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് യുഎഇ സർക്കാർ ഇന്നാണ് (വെള്ളി) പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്. നേരത്തെ 17 വയസ്സും ആറ് മാസവും പിന്നിട്ടവർക്ക് മാത്രമേ യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ.
യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ഉപദേശം അനുസരിച്ച് 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാൻ ഇപ്പോൾ അനുമതിയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതിനുപുറമെ, വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് നിരോധിക്കും, അപകടങ്ങൾ തടയാനല്ലാതെ നഗരങ്ങളിൽ കാർ ഹോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡിന് കുറുകെ കടക്കുന്നതിന് കാൽനടയാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് പാലിക്കാത്തവർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വിശദീകരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F