അബുദാബി : യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാറും ഞായറാഴ്ച അബുദാബിയിൽ കൂടിക്കാഴ്ച നടത്തി, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനും തടവുകാരെ കൈമാറുന്നതിനുമുള്ള ആദ്യ ഘട്ട കരാർ ജനുവരി 19 ന് ആരംഭിച്ച് മാർച്ച് ആദ്യം അവസാനിച്ചിരുന്നു.എന്നാൽ രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇസ്രായേൽ വിട്ടുനിൽക്കുകയായിരുന്നു. തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ നിർബന്ധപ്രകാരം മാർച്ച് 18 ന് ഗാസയിൽ യുദ്ധം പുനരാരംഭിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ചർച്ചകൾക്കായി യു.എ.ഇയിൽ എത്തിയത്.
സംഘർഷം വ്യാപിക്കാതിരിക്കാനും ഗസ്സ നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഏതുതരം നയതന്ത്ര ഇടപെടലുകൾക്കും യുഎഇ സന്നദ്ധമാണെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാര ഫോർമുലയിൽ ഊന്നി ഇരുപക്ഷവും ചർച്ചകൾ സജീവമാക്കണമെന്നും യുഎഇ വിദേശകാര്യമന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടു.വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നതിന്റെ മുൻഗണനയും മേഖലയിലെ സംഘർഷം കൂടുതൽ വഷളാകുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും ഷെയ്ഖ് അബ്ദുള്ള കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞതായി അനദോലു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F