Breaking News
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി കൗൺസിൽ യോഗവും മാണിയൂർ ഉസ്താത് അനുസ്മരണവും സംഘടിപ്പിച്ചു. | യു.എ.ഇയിൽ ചിലയിടങ്ങളിൽ മഴ,ആലിപ്പഴ വർഷം:താപനില ഉയർന്നുതന്നെ | മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സി.വി പത്മരാജൻ അന്തരിച്ചു | എഡോക്സി ട്രെയിനിംഗ് സെന്റർ ഇനി ഖത്തറിലും,ഗ്രാൻഡ് ഓപ്പണിംഗ് ജൂലൈ 19ന് | പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു | ഖത്തറിൽ ഇലക്ട്രിക്കൽ എഞ്ചിനിയർ ജോലി ഒഴിവ് | ഖത്തറിൽ അധിനിവേശ മൈന പക്ഷികളുടെ വ്യാപനം തടയാൻ കർമപദ്ധതി,36,000 പക്ഷികളെ പിടികൂടിയതായി പരിസ്ഥിതി മന്ത്രാലയം | നിമിഷപ്രിയയ്ക്ക് മാപ്പില്ല,രക്തത്തെ പണം കൊടുത്ത് വാങ്ങാനാവില്ലെന്ന് ബന്ധുക്കൾ | വേനലവധിക്കാലം ഖുർആൻ പഠനത്തിനായി മാറ്റിവെക്കാം, രാവിലെയുള്ള പഠന സെഷനിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങിയതായി ഖത്തർ മതകാര്യ മന്ത്രാലയം | വിപഞ്ചികയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം,കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി |
യു.എ.ഇ സാമ്പത്തിക മന്ത്രി പയ്യാമ്പലത്ത്,കണ്ണൂര്‍ ബീച്ച് റണ്ണിൽ പങ്കെടുക്കും

February 23, 2025

uae-finance-minister-heads-to-payyambalam-to-participate-in-kannur-beach-run

February 23, 2025

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഇന്ന് നടക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണിൽ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പങ്കെടുക്കും.കണ്ണൂര്‍ ബീച്ച് റണ്ണിന്റെ മെന്ററും പ്രമുഖ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ചാണ് മന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നത്..ഇതോടെ ഇന്ത്യ-യുഎഇ സൗഹൃദം വിളിച്ചോതുന്ന കായിക വേദിയായി പയ്യാമ്പലം മാറും.

ഐക്യവും ശാക്തീകരണവുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഈ വര്‍ഷം ആചരിക്കുന്ന ഇയര്‍ ഓഫ് കമ്മ്യൂണിറ്റിക്ക് ആദരവ് അര്‍പ്പിച്ചുള്ള പ്രത്യേക വിഭാഗത്തിലാണ് മന്ത്രി പങ്കെടുക്കുക. ഡോ. ഷംഷീര്‍ വയലില്‍, കണ്ണൂര്‍ ബീച്ച് റണ്‍ സംഘാടകര്‍ എന്നിവരും വിവിധ മേഖലകളില്‍ നിന്നുള്ള കായിക പ്രേമികളും ഈ വിഭാഗത്തില്‍ മന്ത്രിക്കൊപ്പം അണിനിരക്കും.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനായി കേരളത്തിലുള്ള യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി കണ്ണൂര്‍ റണ്ണിനെയും കേരളത്തിലെ ഇത്തരം കമ്മ്യൂണിറ്റി കായിക കൂട്ടായ്മകളെയും പറ്റി ഡോ. ഷംഷീറില്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് പയ്യാമ്പലത്തേക്കെത്താന്‍ തയ്യാറായത്.കമ്മ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ ഉയര്‍ത്തി കാട്ടികൊണ്ടാണ് ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍ എന്ന പ്രത്യേക വിഭാഗമെന്ന് സംഘാടകര്‍ അറിയിച്ചു.

രാവിലെ 7 മണിക്കാണ് ഇയര്‍ ഓഫ് കമ്യൂണിറ്റി വിഭാഗത്തിലെ ഓട്ടം ആരംഭിക്കുക. വര്‍ദ്ധിച്ച ആവേശത്തോടെ ഈ വര്ഷം നടക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണില്‍ ഹാഫ് മാരത്തോണ്‍ അടക്കമുള്ള മറ്റു വിഭാഗങ്ങളുമുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയരായ ആറ് എത്യോപ്യന്‍ റണ്ണര്‍മാരും ഡോ. ഷംഷീറിന്റെ ക്ഷണപ്രകാരം ബീച്ച് റണ്ണില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയിട്ടുണ്ട്.ഇന്ത്യയുമായുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം ശക്തമാക്കുന്നതോടൊപ്പം സാമൂഹിക സംരംഭങ്ങളിലുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് മന്ത്രിയുടെ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News