Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഹൂതികൾക്കെതിരെ കരയുദ്ധത്തിന് ഗൾഫ് രാജ്യങ്ങൾ,വാർത്ത യു.എ.ഇ നിഷേധിച്ചു

April 19, 2025

uae-deny-reports-of-involvement-in-talks-about-land-offensive-in-yemen

April 19, 2025

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : യെമനില്‍ കരയുദ്ധം നടത്താന്‍ യുഎസുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് യുഇയും സൗദി അറേബ്യയും അറിയിച്ചു. യുഎസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വാള്‍ സ്ട്രീറ്റ് ജേണല്‍ എന്ന പ്രശസ്ത മാധ്യമത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാര്‍ത്ത തെറ്റാണെന്ന് സൗദിയിലെ ഉന്നത ഉദ്യോഗസ്ഥനും റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

യെമനില്‍ യുഎസ് വ്യോമാക്രമണം നടത്തുന്നതിന്റെ മറവില്‍ ഹൂത്തികളെ പരാജയപ്പെടുത്താന്‍ യെമനിലെ ചില വിഭാഗങ്ങള്‍ യുഎഇയുമായി ചേര്‍ന്ന് കരയുദ്ധത്തിന് ശ്രമം നടത്തുന്നതായാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തത്. ഇതിനായി, യുഎഇ അധികൃതര്‍ യുഎസുമായി ചര്‍ച്ച നടത്തിയെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഹൂത്തികളെ ആക്രമിക്കാന്‍ യുഎസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാര്‍ പ്രതിനിധി ബ്ലൂംബര്‍ഗ് എന്ന മാധ്യമത്തോട് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

ഹൂത്തികള്‍ക്കെതിരെ 2015ല്‍ സൗദിസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അധിനിവേശത്തില്‍ യുഎഇ പങ്കാളിയായിരുന്നു.എന്നാൽ 2019ല്‍ അവര്‍ പിന്‍മാറുകയായിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News