അബുദാബി : യുഎഇയില്‍ ജൂലൈ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. യുഎഇയിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ നിര്‍ണയിക്കുന്നത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
ജൂലൈ മാസത്തില്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.70 ദിര്‍ഹമാണ് വില. ജൂണില്‍ ഇത് 2.58 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.58 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണ്‍ മാസത്തില്‍ 2.47 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് ജൂലൈ മാസത്തില്‍ 2.51 ദിര്‍ഹമാണ് നിരക്ക്. ജൂണില്‍ ഇത് 2.39 ദിര്‍ഹം ആയിരുന്നു. ഡീസല്‍ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 2.63 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂണ്‍ മാസത്തില്‍ 2.45 ദിര്‍ഹം ആയിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F