Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
ഒമാനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം,രണ്ടു മലയാളികൾ മരിച്ചു

September 21, 2022

September 21, 2022

ന്യൂസ്‌റൂം ബ്യുറോ   
ഒമാൻ: ഒമാനിൽ രണ്ടിടങ്ങളിലായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് കാസർകോട് സ്വദേശികൾ മരിച്ചു. മസ്‌കത്തിലുണ്ടായ അപകടത്തിൽ കുമ്പള, ബത്തേരി റയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി ആണ് മരിച്ചത്. 57 വയസ്സായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടം നടന്ന ശേഷം സഹപ്രവര്‍ത്തകര്‍ എത്തിയാണ് ആളെ തിരിച്ചറിഞ്ഞത്.

ഒരുപാട് കാലമായി ഒമാനില്‍ പ്രവാസിയായിരുന്നു. പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ്. ഭാര്യ: റംല. മക്കള്‍: റാശിഥ്, റൈനാസ്. ഉദയ അബ്ദുര്‍റഹ്മാന്‍, ബീവി എന്നിവര്‍ സഹോദരങ്ങളാണ്.

തിങ്കളാഴ്ച വൈകിട്ട് ബര്‍കയിലുണ്ടായ അപകടത്തില്‍ മരിച്ചതും കാസർകോട് സ്വദേശിയാണ്. മഞ്ചേശ്വരം മജിബയിലെ നയിമുളി വീട്ടില്‍ മുഹമ്മദ് ഇസ്മയിൽ ആണ് മരണപ്പെട്ടത് .65 വയസായിരുന്നു. ഇദ്ദേഹം റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിൽ വാഹനം ഇടിക്കുകയായിരുന്നു.

പിതാവ്: മുഹമ്മദ് അബൂബക്കര്‍. മാതാവ്: ബീഫാത്തുമ്മ. ഭാര്യ: താഹിറ ബാനു. ഇസ്മയിലിന്റെ മൃതദേഹം റുസ്താഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച രണ്ട് മലയാളികളുടേയും മ‍ൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News