Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ദുബായില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികളെ പാകിസ്താൻ സ്വദേശി കുത്തിക്കൊന്നു

April 17, 2025

two-indians-killed-by-pakistan-native

April 17, 2025

ന്യൂസ്‌റൂം ബ്യുറോ


ദുബായ്: രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെലങ്കാന നിര്‍മല്‍ ജില്ലയിലെ സോഅന്‍ ഗ്രാമത്തില്‍ നിന്നുള്ള അഷ്ടപു പ്രേംസാഗര് (35), നിസാമാബാദ് സ്വദേശിയായ ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്ന പാകിസ്താനി സ്വദേശിയാണ് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.  ഈ മാസം 11ന്് ജോലി ചെയ്തിരുന്ന ബേക്കറിയില്‍വെച്ചാണ്  ക്രൂരമായ കൊലപാതകം നടന്നത്. 

ദുബായിലുള്ള മോഡേണ്‍ ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. ഇരുവരേയും പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. ആക്രമണത്തില്‍ മറ്റൊരു തെലങ്കാന സ്വദേശിയ്ക്ക്് പിരക്കേറ്റിരുന്നു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ആറുവര്‍ഷത്തോളമായി മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരനാണ് പ്രേംസാഗര്‍.ഈ മാസം 12-ാം തീയതി ദുബായില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നതായി പ്രേംസാഗറിന്റെ അമ്മാവന്‍ എ പൊഷെട്ടി പറഞ്ഞു. അന്യരാജക്കാരനായ ഒരാള്‍ പ്രേംസാഗറിനെ കുത്തിക്കൊലപ്പെടുത്തിയതായി ഫോണ്‍കോളിലൂടെ അറിയിച്ചത്. ചെറിയ കുട്ടികളുണ്ടെന്നും കൊല്ലരുതെന്ന് കരഞ്ഞ് യാചിച്ചിട്ടും പ്രതി നിരവധി തവണ കുത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പ്രേംസാഗറിന്റെ സഹോദരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News