Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
കുവൈത്തിൽ പത്തനംതിട്ട സ്വദേശി ഉൾപെടെ രണ്ട് ഇന്ത്യക്കാർ വാഹനാപകടത്തിൽ മരിച്ചു

April 25, 2025

two-indians-including-pathanamthitta-native-died-in-kuwait-road-accident

April 25, 2025

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി∙ കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി ഉൾപെടെ രണ്ടു പേർ മരിച്ചു.പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ അനുരാജൻ മണ്ണുങ്കൽ സദാശിവൻ നായർ (51) ആണ് മരിച്ച മലയാളി. ഗോവൻ സ്വദേശിയായ സെയ്യദ് ഹമീദ് ബഹ്ബഹാനിയാണ് മരിച്ച മറ്റൊരാൾ.രണ്ടു പേരെ പരുക്കുകളോടെ ജഹ്‌റ, സബാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അബ്ദലി പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്..അബ്ദലിയിലെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് ഇവർ സഞ്ചരിച്ചിരുന്ന പിക്ക്അപ്പ് വണ്ടിയിൽ യൂ ടേൺ എടുത്തുവന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടം.

സംഭവസ്ഥലത്ത് വച്ചുതന്നെ ഇരുവർക്കും ജീവൻ നഷ്ടമായി. എയർ ആംബുലൻസ് എത്തിയാണ് വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ ഡ്രൈവർ രജയെ ജഹ്‌റ ആശുപത്രിയിലേക്കും, ബിനുവിനെ സബാ സർജിക്കൽ യൂണിറ്റിലേക്കും മാറ്റിയത്. ഇവരിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.

എസ്എച്ച്ബിസിയിലെ സേഫ്റ്റി ട്രെയിനർ ആയിരുന്നു അനുരാജൻ. സേവാദർശൻ സജീവ പ്രവർത്തകനായ ഇദ്ദേഹം അബ്ബാസിയായിൽ കരാട്ടെ, കുങ്ഫു പരിശീലനം നൽകിയിരുന്നു. ഭാര്യ നിഷ കുവൈത്തിലുണ്ട്. മക്കൾ: പാർത്ഥസാരഥി, ശിവഗംഗ, ആദിത്യൻ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News