വാഷിംഗ്ടൺ / തെഹ്റാൻ : ഇറാനും ഇസ്രായേലിനുമിടയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായും ഇരു വിഭാഗവും കരാർ ലംഘിക്കരുതെന്നും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.തെക്കൻ ഇസ്രായേൽ നഗരമായ ബീർഷെബയിൽ ഏഴ്പേ രുടെ മരണത്തിന് ഇടയാക്കിയ ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായത്.
ഇറാനിൽ നിന്നുള്ള മണിക്കൂറുകളോളം നീണ്ട മിസൈൽ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഇസ്രായേലിന്റെ വ്യോമാതിർത്തി അടിയന്തര വിമാനങ്ങൾക്കായി വീണ്ടും തുറന്നതായി ഇസ്രായേൽ വിമാനത്താവള അതോറിറ്റി അറിയിച്ചു.അതേസമയം,വെടിനിർത്തൽ നിലവിൽ വന്നതായുള്ള ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന സുരക്ഷാ കാബിനറ്റ് യോഗം നെതന്യാഹു വിളിച്ചു ചേർത്തതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇരു രാജ്യങ്ങളും വെടിനിർത്തൽ ആരംഭിച്ചതായി അൽജസീറയും ഇസ്രായേൽ റേഡിയോയും ഇറാന്‍ പ്രസ് ടിവിയടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയും വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.
whatsapp.com/BA70KEJMeBmGW92ahNcBva ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F