ട്രംപിന്റെ കണ്ണ് പശ്ചിമേഷ്യയിൽ,ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനം ഉടൻ ഉണ്ടാവുമെന്ന് റിപ്പോർട്ട്
April 02, 2025
April 02, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ :അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഉടൻ ഗൾഫ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്.അടുത്ത മാസം ആദ്യം തന്നെ ഖത്തർ, സൗദി അറേബ്യ,യു.എ.ഇ(യുണൈറ്റഡ് അറബ് എമിറേറ്റ്സ്) എന്നിവ സന്ദർശിക്കാൻ പദ്ധതിയുള്ളതായി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു.
ബ്ലൂംബെർഗ് പങ്കിട്ട ഒരു വീഡിയോയിൽ, തന്റെ രണ്ടാം ടേമിലെ ആദ്യ ഗൾഫ് സന്ദർശനം അടുത്ത മാസമോ ഒരുപക്ഷേ അൽപ്പം വൈകിയോ ഉണ്ടാകുമെന്ന ഓവൽ ഓഫീസിൽ നിന്നുള്ള വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. "മിഡിൽ ഈസ്റ്റുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്ന്" പരാമർശത്തിനൊപ്പമാണ് സൗദി അറേബ്യയ്ക്ക് പുറമേ ഖത്തറും സൗദി അറേബ്യയും ഒരുപക്ഷേ മറ്റ് രണ്ട് രാജ്യങ്ങളും സന്ദർശിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്. ബ്ലൂംബർഗ് ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
സൗദി അറേബ്യ അമേരിക്കയിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന വൻ നിക്ഷേപത്തിനുള്ള നന്ദി സൂചകമായി മെയ് പകുതിയോടെ അമേരിക്കൻ പ്രസിഡന്റ് സൗദി സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം,യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനം യുഎഇക്കും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ ലക്ഷം കോടി ഡോളറിന് മുകളിൽ നിക്ഷേപമിറക്കാൻ കഴിഞ്ഞ മാസം അറബ് രാഷ്ട്രം പദ്ധതിയിട്ട സാഹചര്യത്തിൽ കൂടിയാണ് ട്രംപിന്റെ വരവ്.
യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താനൂൻ ബിൻ സായിദ് അൽ നഹ് യാനും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപത്തിന് ധാരണയായിരുന്നത്. അടുത്ത പത്തു വർഷത്തിൽ 1.4 ലക്ഷം കോടി യുഎസ് ഡോളറിന്റെ നിക്ഷേപം നടത്താനാണ് പദ്ധതി. നിർമിത ബുദ്ധിയുടെ അടിസ്ഥാന സൗകര്യം, സെമികണ്ടക്ടർ, ഊർജം, ഉത്പാദനം എന്നീ മേഖലകളിലാണ് യുഎഇ നിക്ഷേപം നടത്തുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F