റിയാദ്: സൗദിയിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിയ തൃശ്ശൂർ ഗുരുവായൂർ കുന്നംകുളം തൊഴിയൂർ കോട്ടപ്പടി പിള്ളക്കാട് ഇരങ്കിപുരം പുത്തൻപ്പള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ (51) ആണ് മരിച്ചത്. റിയാദ് മലസിലെ നാഷനൽ കെയർ ആശുപത്രിയിൽവെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്.
താമസ സ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥ നേരിട്ടതിന് പിന്നാലെ ഉടനെ ജലീലിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അതിനാവശ്യമായ രേഖകൾ സരിയാക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ, ഹാഷിം തോട്ടത്തിൽ, മാനു മഞ്ചേരി, നസീർ കണ്ണീരി, ബാബു എന്നിവർ നടത്തുന്നുണ്ട്.
10 വർഷത്തോളമായി റിയാദ് സുലൈയിൽ സ്പെയർ പാട്സ് കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. പരേതനായ കുഞ്ഞുമുഹമ്മദാണ് പിതാവ്. മാതാവ്: മുംതാസ്, ഭാര്യ: ഷെമീന.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F