Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഒമാനിൽ വാഹനാപകടം,മൂന്നുപേർ മരിച്ചു

April 26, 2025

three-killed-others-injured-in-oman-road-accident

April 26, 2025

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: ജബല്‍ അഖ്ദറില്‍ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഒമാനി പൗരന്മാര്‍ക്ക് ദാരുണാന്ത്യം. മറ്റുചിലര്‍ക്ക് പരുക്കേറ്റതായി റോയല്‍ ഒമാന്‍ പൊലിസ് (ആര്‍ഒപി) അറിയിച്ചു.

വാഹനാപകടത്തില്‍ മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്ന് പൊലിസ് അറിയിച്ചു. ജബല്‍ അഖ്ദറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മലഞ്ചെരുവില്‍ ഇടിച്ച് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്. ഇതാണ് മൂന്നു പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും കാരണമായതെന്ന് റോയല്‍ ഒമാന്‍ പൊലിസ് ഉദ്യോഗസ്ഥന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.കുത്തനെയുള്ള വളവില്‍  ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ജബല്‍ അഖ്ദറിലേക്കും മറ്റ് മലനിരകളിലേക്കും പോകുന്ന വാഹനമോടിക്കുന്നവര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കണമെന്നും, അത്തരം അപകടങ്ങള്‍ തടയാന്‍ ഇതു സഹായിക്കുമെന്നും റോയല്‍ ഒമാന്‍ പൊലിസ് അഭ്യര്‍ത്ഥിച്ചു.

ഹജര്‍ പര്‍വതനിരയുടെ ഭാഗമായ ജബല്‍ അല്‍ അഖ്ദർ ഒരു പ്രധാന  വിനോദസഞ്ചാര കേന്ദ്രമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News