Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
യു.എ.ഇ-യിൽ മൂന്ന് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പാക്കി,രണ്ട് പേർ കണ്ണൂർ സ്വദേശികൾ

March 06, 2025

three-indians-including-two-malayalis-were-executed-in-uae-for-murder

March 06, 2025

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : കൊലക്കുറ്റം ആരോപിച്ച് യു.എ.ഇ കഴിഞ്ഞ മാസം മൂന്ന് ഇന്ത്യക്കാർക്ക് വധശിക്ഷ നടപ്പാക്കി.ഇവരിൽ രണ്ടു പേർ മലയാളികളാണ്.കണ്ണൂർ തയ്യിൽ സ്വദേശി പെരുംതട്ട വളപ്പിൽ മുരളീധരൻ (43), തലശ്ശേരി നെട്ടൂർ സ്വദേശി അരങ്ങിലോട്ട് തെക്കെപറമ്പിൽ മുഹമ്മദ് റിനാഷ് (29) എന്നിവരാണ് മലയാളികൾ.കൊലപാതക കേസിലാണ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. യുപി സ്വദേശിയായ ഷെഹ്സാദിയാണ് വധശിക്ഷയ്ക്ക് വിധേയായ മറ്റൊരു ഇന്ത്യക്കാരി.

അൽഐനിൽ 2009ലാണ് മുരളീധരനെ വധശിക്ഷയ്ക്കു വിധിച്ചത്. മോഷണശ്രമത്തിനിടെ മരിച്ച മൊയ്തീനെ മരുഭൂമിയിൽ കുഴിച്ചിടുകയായിരുന്നു. മൊയ്തീനെ കാണാതായതിനെ തുടർന്ന്, കുടുംബം നൽകിയ പരാതിയിൽ അന്വേഷണത്തിനിടെ മൊയ്തീന്റെ ഫോണിൽ മറ്റൊരു സിം പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഫോണിനു പിന്നാലെ നടത്തിയ അന്വേഷണമാണ് മുരളീധരനെ പിടികൂടാൻ അന്വേഷണ സംഘത്തിനു സഹായകമായത്.

മൊയ്തീന്റെ കയ്യിൽ നിന്നു തട്ടിയെടുത്ത ഫോൺ മുരളീധരൻ ഉപയോഗിക്കുകയായിരുന്നു. മുരളീധരന്റെ പിതാവിന്റെ പേരിൽ എടുത്ത സിം ആണ് മൊയ്തീന്റെ ഫോണിൽ ഇട്ടിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ സിം കാർഡ് ഉടമയെ തേടിയെത്തിയപ്പോഴാണ്, ഫോൺ ഉപയോഗിക്കുന്നത് മുരളിധരനാണെന്നു മനസ്സിലായത്.  

2023ൽ അൽഐനിൽ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ്  മുഹമ്മദ് റിനാഷിന്റെ ശിക്ഷ നടപ്പാക്കിയത്. സ്വദേശി വീട്ടിലെ ഒരംഗവുമായി റിനാഷിനുണ്ടായ പ്രണയം ചോദ്യം ചെയ്തുതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. റിനാഷിന്റെ മൃതദേഹം അവസാനമായി കാണാൻ ബന്ധുക്കൾ യുഎഇയിൽ എത്തിയിട്ടുണ്ട്. റിനാഷിന്റെ കബറടക്കം ഇന്നു നടക്കുമെന്നാണ് സൂചന. എന്നാൽ, വധശിക്ഷ സംബന്ധിച്ച എന്തെങ്കിലും വിശദാംശങ്ങൾ പുറത്തുവിടാൻ ഇന്ത്യൻ എംബസി തയാറായിട്ടില്ല.

വീട്ടുജോലിക്കിടെ നാലര മാസം പ്രായമുള്ള ഇന്ത്യൻ ദമ്പതികളുടെ കുഞ്ഞ് മരിച്ച കേസിലാണ് യുപി സ്വദേശി ഷഹ്സാദി ഖാന്റെ വധശിക്ഷ ഫെബ്രുവരി 15ന് അബുദാബിയിൽ നടപ്പാക്കിയത്.യുപി സ്വദേശിയായ ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.

വധശിക്ഷ നടപ്പാക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പി.വി. മുരളീധരന്റെയും അന്ത്യകർമ്മങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുടുംബങ്ങൾക്കൊപ്പം ഇക്കാര്യത്തിൽ അംഗീകൃത അസോസിയേഷനുകൾക്കും സാമൂഹ്യപ്രവർത്തകർക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News