June 19, 2024
June 19, 2024
കുവൈത്ത് സിറ്റി : കുവൈത്ത് സിറ്റി: കുവൈത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത അനധികൃത കെട്ടിടങ്ങളിൽ താമസിക്കുന്ന പ്രവാസികളെ നാടുകടത്തും. താമസസ്ഥലങ്ങളിലെ തൊഴിലാളികളെ 3-4 ദിവസത്തിനുള്ളില്‍ നാടുകടത്തുമെന്ന് അറബ് ടൈംസ് ഓണ്‍ലൈൻ.കോം റിപ്പോർട്ട് ചെയ്തു.
ഭവന നിയമലംഘനങ്ങള്‍ക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് നീക്കമെന്നും വാർത്തയില്‍ പറഞ്ഞു. ഗാർഹിക ചട്ടങ്ങള്‍ പാലിക്കുന്നതിനും സുരക്ഷിത ജീവിത സാഹചര്യം ഉറപ്പാക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് നടപടി.
കുവൈത്തിലെ മംഗഫിൽ തൊഴിലാളികളുടെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 25 മലയാളികൾ ഉൾപെടെ 50 പേർ മരിച്ചതിനെ തുടർന്ന് രാജ്യത്തെ താമസ കെട്ടിടങ്ങളിൽ പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, നാടുകടത്തപ്പെടുന്ന തൊഴിലാളികള്‍ക്കായി പുതിയ അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കില്ലെന്നും സോഴ്‌സിനെ ഉദ്ധരിച്ച് വാർത്തയില്‍ വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് നടപടികളുടെ ഫലമായി കുടിയിറക്കപ്പെടുന്നവരെ നിലവിലുള്ള അഭയകേന്ദ്രങ്ങള്‍ പര്യാപ്തമാണെന്നാണ് അധികൃതർ കാണുന്നത്.
മൻഗഫ് തീപിടിത്തത്തെ തുടർന്ന് രാജ്യത്തെ ഭവന നിലവാരം ഉയർത്തുന്നതിനുള്ള വിപുല ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നടപടികള്‍. ഭവന നിയമ ലംഘനങ്ങള്‍ ഉടനടി ഫലപ്രദമായി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ദുരിതബാധിത കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിലും ഭരണകൂടം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F