Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഖത്തർ മലയാളികൾക്ക് അഭിമാനമായി തോമസ് ബോണി ജെയിംസ്,അമീറിൽ നിന്നും സ്വർണ മെഡൽ ഏറ്റുവാങ്ങി

May 08, 2025

thomas-boni-receives-gold-medal-from-qatar-emir

May 08, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽ നിന്നും മികച്ച വിജയം നേടി സ്വർണമെഡൽ സ്വന്തമാക്കി മലയാളി.എറണാകുളം കടവന്ത്ര സ്വദേശി തോമസ് ബോണി ജെയിംസ് ആണ് ഖത്തർ സർവകലാശാലയുടെ ഗൾഫ് പഠന കേന്ദ്രത്തിൽ നിന്നും കായിക നയതന്ത്രത്തിൽ പി.എച്ച്.ഡി ഗവേഷണ ബിരുദം ഉന്നത വിജയത്തോടെ പൂർത്തിയാക്കി അമീറിൽ നിന്നും  സ്വർണമെഡൽ ഏറ്റുവാങ്ങി മലയാളികൾക്ക് മുഴുവൻ അഭിമാനമായത്.

ഖത്തറിൽ സ്കൂൾ പഠനവും ന്യൂഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയാണ് തോമസ് ബോണി,ഖത്തർ സർവകലാശാലയുടെ ഗൾഫ് പഠന കേന്ദ്രത്തിൽ ഗവേഷണത്തിനായി ചേർന്നത്.

ദോഹയിലെ അബർദീൻ സർവലകാശാല എ.എഫ്.ജി കോളജ് പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാം ലീഡായി ജോലി ചെയ്യുന്ന ഇദ്ദേഹം. ‘ഗൾഫ് ടൈംസ്’ ന്യൂസ് എഡിറ്റർ ബോണി ജെയിംസിന്റെയും ബിനോ സാറ പോളിന്റെയും മകനാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News