സലാല: തിരുവനന്തപുരം സ്വദേശി സലാലയിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മണക്കാട് വിളയിൽ വീട്ടിൽ രാജഗോപാലൻ ആചാരി (60) ആണ് മരിച്ചത്. അസുഖ ബാധിതനായ ഇദ്ദേഹത്തെ സനായിയ്യയിലെ താമസ സ്ഥലത്ത് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
നേരത്തെ ഇബ്രിയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ച് നാളുകൾക്ക് മുമ്പാണ് സലാലയിൽ എത്തിയത്.2019 റെസിഡന്റ് വിസാ കാലാവധി കഴിഞ്ഞ ഇദ്ദേഹം കഴിഞ്ഞ എട്ടുവർഷമായി നാട്ടിൽ പോയിട്ടില്ല. ഔട് പാസിനായി അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയായിരുന്നു അന്ത്യം. നടപടികൾ പൂർത്തീകരിച്ച് മ്യതദേഹം നാട്ടിലയക്കും.
ഭാര്യ: കൗസല്യ അജിത. മക്കൾ: ശ്രീക്കുട്ടൻ, കുഞ്ഞുണ്ണി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F