ദോഹ : വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന കേരളത്തിന് സമീപ ദിവസങ്ങളിൽ കേൾക്കുന്ന പ്രത്യാശയുടെ വാർത്തകൾ വലിയ ഉണർവാണ് പകരുന്നത്.ദുരന്തത്തിന്റെ കണ്ണീർ മഴയത്ത് വിറങ്ങലിച്ചു നിൽക്കുമ്പോഴും പ്രതീക്ഷയോടെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്ന ഓരോ ശ്രമങ്ങളും അതുകൊണ്ടു തന്നെ ഏറെ പ്രശംസനീയമാണ്.ഖത്തറിൽ പ്രവാസിയും എഴുത്തുകാരനുമായ സുരേഷ് കൂവാട്ടിന്റെ മകൾ എട്ടാം തരം വിദ്യാർത്ഥിനി അവന്ധിക "നമ്മൾ ഇതും അതിജീവിക്കും" എന്ന ആശയത്തിൽ വരച്ച ചിത്രം ഈ ഗണത്തിൽ ഏറെ പ്രശംസ നേടുകയാണ്.
കണ്ണൂർ ജില്ലയിലെ ചമ്പാട്, ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം തരത്തിലാണ് അവന്ധിക പഠിക്കുന്നത്. എൽ കെ ജി മുതൽ ചിത്രം വരച്ചു തുടങ്ങിയ അവന്ധിക ചിത്രരചനയിൽ ഇതിനകം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.. വീരേന്ദ്രൻ പള്ളൂരിന്റെ കീഴിലാണ് ചിത്രരചന അഭ്യസിക്കുന്നത്. സ്കൂളിൽ നിന്നുള്ള പ്രോത്സാഹനങ്ങളും കുട്ടിക്ക് ഏറെ പ്രചോദനമാണ്. ഈ ചിത്രം ഫ്രെയിം ചെയ്ത് ആരെങ്കിലും വാങ്ങുകയാണെങ്കിൽ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന ആഗ്രഹം കൂടി അവന്ധിക പങ്കുവെക്കുന്നു.അമ്മ സുനജ കൊട്ടിയൂർ കണ്ടപുനം സ്വദേശിയാണ്, അനുജത്തി ഗൗതമി അടങ്ങുന്നതാണ് കുടുംബം.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F