ന്യൂഡല്‍ഹി: ഇറാന്‍ വ്യോമപാത അടച്ചതോടെ വിമാനങ്ങള്‍ വൈകുന്നു. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ നീക്കം. ഇതോടെ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ വെബ്സൈറ്റോ മൊബൈല്‍ ആപ്പോ പരിശോധിക്കണമെന്നും ഇന്‍ഡിഗോയുടെ അറിയിപ്പ് എത്തി. എയര്‍ ഇന്ത്യ അടക്കം നേരത്തെ വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.
ഇന്നലെ എയര്‍ ഇന്ത്യയുടെ 16 ദീര്‍ഘദൂര വിമാനങ്ങളാണ് തടസ്സപ്പെട്ടത്. ഇറാന്‍, റഷ്യ, അസര്‍ബൈജാന്‍, ജോര്‍ദാന്‍, ഇറാഖ്, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F