Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
മെയ് 10,11 തിയ്യതികളിൽ ഖത്തറിലെ ഈ റോഡുകളിൽ ഗതാഗത നിയന്ത്രണം,അറിയിപ്പുമായി അഷ്ഗൽ

May 08, 2025

temporary-road-closures-announced-for-maintenance-work

May 08, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ലുസൈലിലേക്കുള്ള ലെഗ്തൈഫിയ സ്ട്രീറ്റിലും  സാൽവ റോഡിലും താൽക്കാലികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗൽ അറിയിച്ചു.അറ്റകുറ്റ പണികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.

സൽവ റോഡിലെ ഉം ബാബ് ഇന്റർചേഞ്ചിൽ നിന്നും ദോഹയിലേക്കുള്ള ദിശയിൽ മെയ് 11 ഞായറാഴ്ച മുതൽ ജൂൺ 11 ബുധനാഴ്ച വരെ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം  ഏർപ്പെടുത്തും.അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെ ഇടവിട്ടാണ് ഗതാഗതനിയന്ത്രണം ഉണ്ടാവുക.അതേസമയം, ലുസൈലിന്റെ ദിശയിലുള്ള ലെഗ്തൈഫിയ സ്ട്രീറ്റിലെ ഒരു ഭാഗത്തേക്ക്  മെയ് 10 ശനിയാഴ്ച പുലർച്ചെ 2 മുതൽ രാവിലെ 7 വരെയായിരിക്കും നിയന്ത്രണം.ഈ സമയങ്ങളിൽ,ഈ റോഡിലൂടെയുള്ള ഗതാഗതം വാദി ബുസിദ്ര സ്ട്രീറ്റിലേക്ക് തിരിച്ചുവിടും.റോഡ് ഉപയോക്താക്കൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സമീപത്തുള്ള ബദൽ വഴികൾ ഉപയോഗിക്കണമെന്നും സുരക്ഷയ്ക്കായി വേഗ പരിധികളും ദിശാസൂചന അടയാളങ്ങളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും അഷ്ഗൽ അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News