ദോഹ : ദേശീയ കായിക ദിനാചരണത്തിൻ്റെ ഭാഗമായി ദോഹയിലെ കേംബ്രിഡ്ജ് ബോയ്‌സ് സ്‌കൂളിൽ നടന്ന പ്രഥമ ഐസ് പവർ ഫുട്ബോൾ ടൂർണമെൻ്റിൽ ടീം ഫാർമകെയർ എഫ്‌സി ചാമ്പ്യന്മാരായി. ഹെൽത്ത് കെയർ പ്രൊഫഷണൽ ഗ്രൂപ്പുകൾ, റീട്ടെയിൽ ഫാർമസി ഓർഗനൈസേഷനുകൾ, മേഖലയിലുടനീളമുള്ള സ്വകാര്യ ക്ലിനിക്കുകൾ എന്നിവയെ പ്രതിനിധീകരിച്ച് 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
ആവേശകരമായ ഫൈനൽ മത്സരത്തിൽ ഫാർമകെയർ എഫ്‌സി ടീം ഡോ. എം ആൻഡ് എമ്മിനെ 1-0 ന് പരാജയപ്പെടുത്തിയാണ് കിരീടം ഉറപ്പിച്ചത്. ഐസ് പവർ ഫുട്ബോൾ ടൂർണമെൻ്റ് ശാരീരിക ക്ഷമതയും ആരോഗ്യകരമായ മത്സരവും ആഘോഷിക്കുക മാത്രമല്ല, ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കിടയിൽ സൗഹൃദം വളർത്താൻ കൂടി ലക്ഷ്യമാക്കിയുള്ളതാണെന്ന് സംഘാടകർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F