Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
തത്സുകിയുടെ പ്രവചനം തലനാരിഴയ്ക്ക് പിഴച്ചു,ജാപ്പാനിൽ ആയിരത്തിലേറെ ഭൂചലനമുണ്ടായെങ്കിലും പ്രളയദുരന്തമുണ്ടായത് ടെക്സസിൽ

July 05, 2025

 tatsuki_predicted_tragedy_came_true_instead_of-_apan_the_disaster_happened_in_texas

July 05, 2025

ന്യൂസ്‌റൂം ബ്യുറോ

ടോക്കിയോ : 2025 ജൂലൈ 5ന് ജപ്പാനില്‍ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം, യഥാർത്ഥത്തിൽ ബാധിച്ചിരിക്കുന്നത് ഇപ്പോൾ അമേരിക്കയെയാണ്. ഭയാനകമായ സുനാമിയാണ് റിയോ തത്സുകി പ്രവചിച്ചതെങ്കിൽ, അമേരിക്കയിലെ ടെക്സസിൽ നടന്നിരിക്കുന്നത് മിന്നൽ പ്രളയമാണ്. 24 പേർ മരണപ്പെടുകയും അനവധി പേരെ കാണാതാവുകയും ചെയ്ത ഈ പ്രളയത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 25 പെൺകുട്ടികളെ കാണാതായതായ റിപ്പോർട്ടുകളും പുറത്ത് വന്നു കഴിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഉൾപ്പെടെ നടുക്കം പ്രകടിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തുമായി വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്, ഇതിനകം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാണാതായവരെ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നത്. റിയോ തത്സുകിയുടെ പ്രവചനം ടെക്സസിൽ സംഭവിച്ചതായാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

അതേസമയം, ടെക്സസിലെ ജനപ്രതിനിധികൾ ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സേനാവിഭാഗങ്ങളും സജീവമാണ്. മരണ സംഖ്യ കൂടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജപ്പാന്റെ ടൂറിസം മേഖലയെയും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയും ആശങ്കപ്പെടുത്തിയുമാണ്, റിയോ തത്സുകി നേരത്തെ വൻ ദുരന്തം സംബന്ധിച്ച പ്രവചനം നടത്തിയിരുന്നത്. ഇത് മൂലം വിനോദ സഞ്ചാരികൾ ഉൾപ്പെടെ വൻതോതിലാണ് യാത്രകൾ ഒഴിവാക്കിയിരുന്നത്. വിമാനകമ്പനികളുടേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും കണക്കനുസരിച്ച് അന്‍പത് ശതമാനത്തിലധികം ബുക്കിങ്ങുകള്‍ കുറഞ്ഞിട്ടുണ്ട്. സുനാമി ഉണ്ടാകുമെന്ന ഭയത്താലാണ് പലരും യാത്രകള്‍ ഒഴിവാക്കിയിരുന്നത്. 2025 ജൂലൈ 5ന് ജപ്പാനില്‍ സുനാമി ഉണ്ടാകുമെന്നായിരുന്നു ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ 70 വയസുകാരി റിയോ തത്സുകി പ്രവചനം നടത്തിയിരുന്നത്.
2011ല്‍ ജപ്പാനിലുണ്ടായ സുനാമി മുതല്‍ ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും റിയോ തത്സുകി കൃത്യമായ പ്രവചനങ്ങള്‍ നടത്തിയതായി ജപ്പാൻ ജനത വിശ്വസിക്കുന്നതിനാൽ, ഭയം ഭരണകൂടത്തിൽ പോലും പ്രകടമായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വളരെ പ്രാധാന്യത്തോടെ ആയിരുന്നു ഈ പ്രവചനം റിപ്പോർട്ട് ചെയ്തിരുന്നത്. റിയോ തത്സുകി കണ്ട സ്വപ്നം സ്ഥലം മാറി ടെക്സസിൽ സംഭവിച്ചതായ രൂപത്തിലാണ് ഇപ്പോൾ പല മാധ്യമങ്ങളും റിപ്പോർട്ടുകൾ നൽകി കൊണ്ടിരിക്കുന്നത്.
 
 ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക: https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News