Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
എയർ കേരള പറക്കും,അയാട്ടയുടെ എയർലൈൻ കോഡ് ലഭിച്ചു

May 03, 2025

tas-airline-code-has-beenaproved-for-air-kerala

May 03, 2025

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള ‘എയർ കേരള’യ്ക്ക് അന്താരാഷ്ട്ര വ്യോമ ഗതാഗത അസോസിയേഷന്‍റെ (അയാട്ട) എയര്‍ലൈന്‍ കോഡ് ലഭിച്ചു. എയര്‍ കേരളയുടെ സി.ഇ.ഒ ഹരീഷ് കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കെ.ഡി എന്നാണ് അയാട്ട അനുവദിച്ച കോഡ്.

എയര്‍ ഓപറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് (എ.ഒ.സി) കൂടി ലഭിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി.സാധാരണ രണ്ട് അക്ഷരങ്ങളോ, അല്ലെങ്കില്‍ ഒരു അക്ഷരവും ഒരു അക്കവും ചേര്‍ന്നതോ ആയിരിക്കും അയാട്ട നല്‍കുന്ന കോഡ്. എയര്‍ ഇന്ത്യയുടെ കോഡ് എ.ഐ എന്നാണ്. ഇന്‍ഡിഗോയുടേത് 6ഇ എന്നുമാണ്. കഴിഞ്ഞ മാസം എയര്‍ കേരളയുടെ കേരളത്തിലെ കോര്‍പറേറ്റ് ഓഫിസ് ആലുവയില്‍ തുറന്നിരുന്നു. മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെ വിശാലമായ ഓഫിസ് സമുച്ചയം ആലുവ മെട്രോ സ്റ്റേഷനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

ഒരേ സമയം 200ൽപരം വ്യോമയാന വിദഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫിസ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ സ്ഥാപനത്തിൽ 750ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മാനേജ്മെന്‍റ് അറിയിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവിസ് ആരംഭിക്കുന്ന എയർ കേരള വൈകാതെ അന്താരാഷ്ട്ര സർവിസിനും തുടക്കമിടും. എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്നു പറന്നുയരും. 76 സീറ്റുകളുള്ള എ.ടി.ആർ വിമാനങ്ങളാണ് സർവിസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News