വയനാട്: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുള്‍പൊട്ടലുണ്ടായി നാലുദിവസമായിട്ടും പ്രദേശത്ത് സന്ദര്‍ശനം നടത്താതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി.
തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ നേട്ടമുണ്ടാക്കാവുന്ന ചെറിയ കാര്യങ്ങളില്‍ പോലും സന്ദര്‍ശനം നടത്തുകയും ഇടപെടല്‍ നടത്തുകയും ചെയ്തിരുന്ന സുരേഷ് ഗോപി വയനാട് എന്തുകൊണ്ട് സന്ദര്‍ശിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുകയാണ്.
വയനാട്ടിനുവേണ്ടി ഇടപെടല്‍ നടത്തി എന്നുമാത്രമാണ് ഡല്‍ഹിയിലുള്ള സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചത്. കേരളത്തിന് ധനസഹായം നല്‍കുന്ന കാര്യത്തിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ അനങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായാണ് അദ്ദേഹം പ്രതികരിച്ചത്.
വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ദുരന്തത്തെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ ദുരന്തമുണ്ടായ പ്രദേശത്ത് ഒരിക്കല്‍ പോലും റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. ദുരന്തമുണ്ടായതിന് ശേഷമാണ് റെഡ് അലര്‍ട്ട് നല്‍കിയത്.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F