ദുബായ് / ദോഹ: പ്രവാസി പ്രൊഫഷണലുകളുടെ കുത്തൊഴുക്ക് മൂലം യു.എ.ഇയിൽ വിവിധ തൊഴിലുകളില്‍ ശരാശരി തുടക്ക ശമ്പളം കുറയുന്നതായി റിപ്പോര്‍ട്ട്.
റിക്രൂട്ട്മെന്‍റ് കണ്‍സള്‍ട്ടന്‍സിയായ റോബര്‍ട്ട് ഹാഫിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പ്രൊഫഷണല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ ശരാശരി ആരംഭ ശമ്പളം വര്‍ഷം തോറും 0.7 ശതമാനം കുറഞ്ഞുവരികയാണ്. ഉയരുന്ന ജീവിത ചെലവുകള്‍ കാരണം പകുതിയിലേറെ ജോലിക്കാരും അടുത്ത വര്‍ഷം പുതിയ ജോലികളിലേക്ക് മാറാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കോര്‍പ്പറേറ്റ് അക്കൗണ്ടിങ് ജോലികളില്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ്, ടാക്സ് കൈകാര്യം ചെയ്ത് തൊഴില്‍ പരിചയമുള്ളവര്‍ക്ക് യുഎഇയില്‍ ഡിമാന്‍ഡ് ഉണ്ട്. എന്നാല്‍ തൊഴില്‍ തേടിയെത്തുന്ന പ്രവാസികളുടെ ലഭ്യത കൂടുതലായതാണ് ഈ മേഖലയില്‍ ശമ്പളം കുറയാന്‍ കാരണം. എന്നാല്‍ ചില ജോലികള്‍ക്ക് തുടക്ക ശമ്പളം വര്‍ധിച്ചിട്ടുണ്ട്. കമ്പനികളിലെ നിയമ മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുള്ള ശമ്പളം 1.6 ശതമാനം വര്‍ധിച്ചു. തൊഴില്‍ പരിചയമുള്ള നിയമ, അഭിഭാഷക ജോലികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചു വരികയാണെന്നും ശരാശരി ശമ്പളം 15 ശതമാനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎഇയിലെ ജനസംഖ്യയും വര്‍ധിച്ചിട്ടുണ്ട്. നിക്ഷേപകരുടെയും പ്രൊഫഷണലുകളുടെയും ബാഹുല്യം കാരണം അബുദാബിയിലും ദുബായിലും ജനസംഖ്യ ഗണ്യമായി ഉയര്‍ന്നു.
അതേസമയം,ഖത്തറിലും തൊഴിലന്വേഷകരായ ഇന്ത്യക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്.ലിമോസിൻ മേഖലയിൽ ജോലി ചെയ്തിരുന്ന നൂറുകണക്കിന് മലയാളികൾ മറ്റു പല മേഖലകളിലും ചേക്കേറിയെങ്കിലും പലരും ഇപ്പോഴും തൊഴിൽ രഹിതരാണ്.അക്കൗണ്ടിംഗ്,ഫിനാൻസിങ് മേഖലയിൽ തൊഴിലന്വേഷകരുടെ എണ്ണം പതിവിലും കൂട്ടിയതായാണ് റിപ്പോർട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F