ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ (സ്കോസ ഖത്തർ) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ദോഹ അരോമ റെസ്റ്റോറന്റിൽ നടന്ന റമദാൻ സൗഹൃദ സംഗമത്തിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന, 1967നും 2025 നുമിടയിൽ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ നിരവധി പൂർവ്വ വിദ്യാർത്ഥികൾ കുടുംബ സമേതം പങ്കെടുത്തു.
കാൽനൂറ്റാണ്ട് മുമ്പ് 2000ലാണ് ഖത്തറിൽ താമസിക്കുന്ന സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് ’സ്കോസ’ രൂപീകരിച്ചത്.ഇഫ്താറിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സ്കോസ സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായി. പ്രമുഖ വ്യവസായിയും , കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ഡയറക്ടർ ബോർഡ് അംഗവും സർ സയ്യിദ് കോളേജ് അലുമ്നി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും സ്കോസയുടെ സ്ഥാപക പ്രസിഡന്റും, രക്ഷാധികാരിയുമായ ഡോ.ഹസ്സൻ കുഞ്ഞി ഉത്ഘാടനം ചെയ്തു.
ഉദ്ഘാടനത്തെ തുടർന്ന് നടന്ന അനുമോദന പരിപാടിയിൽ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡിയായ ICBF മാനേജിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, സ്കോസ ഖത്തർ അംഗം കൂടിയായ ജാഫർ തയ്യിലിനെ അനുമോദിച്ചു, ജനറൽ സെക്രട്ടറി ഷൈഫൽ സീന്റകത്തിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ ട്രഷർ സഹദ് കാർത്തികപള്ളി നന്ദി രേഖപ്പെടുത്തി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F