Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
അറബ് വീടുകളിൽ കൂടുതൽ വീട്ടുജോലിക്കാർ വേണ്ട,റിക്രൂട്ടിങ് മേഖല പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്

March 12, 2025

shortage-of-domestic-workers-in-gulf

March 12, 2025

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി : ഗൾഫ് മേഖലയിലെ അറബ് വീടുകളിൽ വീട്ടുവേലക്കാരെ കുറക്കുന്നത് റിക്രൂട്ടിങ് മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്.അറബ് കുടുംബങ്ങള്‍ വീട്ടുജോലിക്കാരെ കുറക്കുന്നതും വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ അന്വേഷകര്‍ മെച്ചപ്പെട്ട ജോലികള്‍ തേടി പോകുന്നതും അടിസ്ഥാന തൊഴിലുകളില്‍ ആളുകളെ കിട്ടാനില്ലാത്ത അവസ്ഥയും സൃഷ്ടിക്കുന്നുണ്ട്.സൗദി അറേബ്യക്ക് പുറകെ കുവൈത്തിലും വിദേശ തൊഴിലാളികളുടെ നിയമനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വന്നത് ഈ രാജ്യങ്ങളില്‍ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ ഇപ്പോള്‍ വലിയ കുറവുണ്ടാവുന്നത് കുവൈത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 30,000 പേരുടെ ഒഴിവുകളാണുണ്ടായത്. ഇതിലൊന്നും നിയമനം നടന്നിട്ടില്ല. 2023 ലെ കുവൈത്ത് സിവില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 8.11 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 7.8 ലക്ഷമായി കുറഞ്ഞു.

ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നതിന് പല ഗള്‍ഫ് രാജ്യങ്ങളിലും പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന തൊഴില്‍ നിയന്ത്രണം പ്രധാന കാരണമാണെന്ന് റിക്രൂട്ടിംഗ് ഏജന്റുമാര്‍ പറയുന്നു. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്നതിന് അനുമതിയുള്ള രാജ്യങ്ങളുടെ എണ്ണം കുറച്ചു. അതോടൊപ്പം പ്രീ അറൈവല്‍ ഫീസ് ഏര്‍പ്പെടുത്തിയതും കുവൈത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് കുറയാന്‍ കാരണമായി.

അറബ് കുടുംബങ്ങള്‍, തൊഴിലാളികളിലുള്ള ആശ്രയത്വം കുറക്കുന്നതും നിയമനം കുറയാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ നിരവധി ഗാര്‍ഹിക തൊഴിലാളികളുണ്ടായിരുന്ന വീടുകളുടെ എണ്ണം കുറഞ്ഞു. ഡ്രൈവിംഗ്, ഷോപ്പിംഗ് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ സ്വദേശികള്‍ സ്വയം ചെയ്യുന്നതും തൊഴിലവസരങ്ങള്‍ കുറച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News