September 12, 2024
September 12, 2024
ദോഹ: സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തി.2017 ലെ ഉപരോധം അവസാനിച്ച ശേഷം സൗദിയും ഖത്തറും തമ്മിൽ ഉഭയക്ഷി ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും കൂടുതൽ ശക്തിപ്പെട്ടിരുന്നു.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമീരി ടെര്‍മിനലില്‍ അദ്ദേഹത്തെയും പ്രതിനിധി സംഘത്തെയും ഖത്തര്‍ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെയും ലെഖ്വിയയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഖത്തറിലെ സൗദി അംബാസഡര്‍ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ അബ്ദുല്ല അല്‍-ഫര്‍ഹാന്‍ അല്‍-സൗദ്, സൗദി അറേബ്യയിലെ ഖത്തര്‍ അംബാസഡര്‍ ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍-അത്തിയ എന്നിവരും സന്നിഹിതരായിരുന്നു.2017 ലെ ഉപരോധം അവസാനിച്ച ശേഷം സൗദിയും ഖത്തറും തമ്മിൽ ഉഭയക്ഷി ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും കൂടുതൽ ശക്തിപ്പെട്ടിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F