ഉപഭോക്‌തൃ സേവനങ്ങൾക്ക് വാട്സാപ്പ് വേണ്ട,സൗദിയിലെ ബാങ്കുകൾക്ക് കർശന നിർദേശം
March 04, 2025
March 04, 2025
ന്യൂസ്‌റൂം ബ്യുറോ
റിയാദ്:സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ വാട്‌സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്ന് സൗദി ബാങ്കുകൾക്ക് നിർദേശം.സൗദി സെൻട്രൽ ബാങ്കിന്റേതാണ് തീരുമാനം.
സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് വിലക്ക്. ഇൻ-ആപ്പ് ലൈവ് ചാറ്റ്, ചാറ്റ്ബോട്ട് തുടങ്ങിയ സേവനങ്ങൾ പകരമായി ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ബ്രാഞ്ചുകൾ, കസ്റ്റമർ സർവീസ്, മാർക്കറ്റിംഗ് മേഖലയിലെ ജീവനക്കാർ തുടങ്ങിയവർ നിർദ്ദേശം പാലിക്കണം. ബാങ്കിങ് മേഖലയിൽ തട്ടിപ്പുകൾ വർധിച്ചതോടെയാണ് പുതിയ നീക്കങ്ങൾ. സാമൂഹിക മാധ്യമങ്ങൾ, മെസ്സേജിങ് ആപ്ലിക്കേഷനുകൾ എന്നിവ വഴി വ്യാജ രേഖകളും ഡോക്യുമെന്റുകളും ഉപയോഗിച്ച് തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ തടയുകയാണ് ലക്‌ഷ്യം.ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സുരക്ഷിതമായ ബാങ്കിങ് സംവിധാനം നിലനിർത്തുന്നതിന്റെയും ഭാഗമായാണ് നിർദേശം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F