Breaking News
ഖത്തറിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഈ തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം | നോമ്പിന്റെ സ്നേഹ സന്ദേശം കൈമാറാൻ അവർ ഒത്തുകൂടി, മാമോക് ഖത്തർ ഇഫ്താർ സംഗമം ശ്രദ്ധേയമായി | ഖത്തറിൽ എച്ച്ആർ & അഡ്മിൻ കോർഡിനേറ്റർ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം | തൃശൂർ അന്തിക്കാട് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി | അമേരിക്കയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 33 മരണം,കനത്ത നാശനഷ്ടം | ഖത്തറിലെ സ്വകാര്യ ആരോഗ്യമേഖലയിൽ വനിതാ HR ജോലി ഒഴിവ് | ഖത്തറിലെ പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | ഇസ്‌ലാമിനെ അടുത്തറിയാം,'ഫത്‌വാടോക്ക്' സേവനവുമായി ഖത്തർ മതകാര്യ മന്ത്രാലയം | ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറും ഉത്തര കൊറിയയും നേർക്കുനേർ,ടിക്കറ്റ് വിൽപന തുടങ്ങി | കെ.കെ കൊച്ചിന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെ: ഖത്തർ പ്രവാസി വെൽഫെയർ |
ആരോഗ്യത്തിന് ഹാനികരമാകുന്ന കൃത്രിമ നിറം കണ്ടെത്തി,മാരഗറ്റി ചിക്കൻ സ്റ്റോക്കുകൾക്ക് സൗദിയിൽ വിലക്ക്

March 02, 2025

saudi-arabia-banned-maragatty-chicken-stocks-over-potential-health-risks

March 02, 2025

ന്യൂസ്‌റൂം ബ്യുറോ

റിയാദ് : ഹാനികരവും നിരോധിതവുമായ കൃത്രിമ നിറം കണ്ടെത്തിയതിനെ തുടർന്ന് ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മറഗട്ടി ചിക്കൻ സ്‌റ്റോക്ക് ക്യൂബിന് സൗദിയിൽ വിലക്കേർപ്പെടുത്തി.ഉത്പന്നം ഉപഭോക്താക്കൾ ഉപയോഗിക്കരുതെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി.സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ( എസ്എഫ്ഡിഎ )യാണ്  വിപണിയിൽ നിന്ന് ഉത്പന്നം പിൻവലിക്കാൻ ഉത്തരവിട്ടത്.

രാജ്യത്ത് നിന്ന് ഈ ഉത്പന്നം പൂർണമായി നീക്കം ചെയ്യാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.2026 നവംബർ ഒന്നു വരെ എക്‌സ്പയറി കാലാവധിയുള്ള 480 ഗ്രാം ഉത്പന്നങ്ങളാണ് വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നതിനാൽ ഭക്ഷ്യ ഉത്പന്നങ്ങളിൽ കർശനമായി നിരോധിച്ചിരിക്കുന്ന കൃത്രിമ നിറങ്ങളാണ് ഇവയിൽ കണ്ടെത്തിയിരിക്കുന്നത്. സിന്തറ്റിക് ഡൈകളായ ഡൈമെഥൈൽ യെല്ലോ, സുഡാൻ – 1, സുഡാൻ – 4 എന്നിവയാണ് ഈ ഉൽപ്പന്നത്തിൽ അടങ്ങിയിട്ടുള്ളത്. നിലവിൽ കൈവശമുണ്ടെങ്കിൽ അവ നശിപ്പിച്ച് കളയാനും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നിർദ്ദേശത്തിൽ പറയുന്നു. ഈ ഉത്പന്നങ്ങൾ വിൽപ്പന നടത്തരുതെന്നാണ് മൊത്ത വിതരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

നിയമ ലംഘനം നടത്തുന്നുണ്ടോ എന്നറിയാൻ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും ശക്തമാക്കിയതായും അധികൃതർ പറഞ്ഞു. ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന ഏതൊരു ലംഘനത്തിനെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News