ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഖത്തർ, അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമായി. സംസ്‌കൃതി ഖത്തറിന്റെ സോഷ്യൽ സർവീസ് വിഭാഗം ഇമാറ ഹെൽത്ത് കെയർ ക്ലിനിക്കുമായി ചേർന്നാണ് 'ഇമാറ ഹെൽത്ത് കെയർ പാക്കേജ് ഫോർ സംസ്‌കൃതി ഖത്തർ' എന്ന പേരിൽ പ്രിവിലേജ് ഡിസ്‌കൗണ്ട് പദ്ധതി നടപ്പിലാക്കുന്നത്.ഇതിനുള്ള ധാരണാപത്രത്തിൽ (MoU) കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.
ചടങ്ങിൽ സംസ്‌കൃതി ഖത്തറിനെ പ്രതിനിധീകരിച്ച്, സംസ്‌കൃതി പ്രസിഡണ്ട് സാബിത്ത് സഹീർ, സോഷ്യൽ സർവീസ് വിഭാഗം കൺവീനർ സന്തോഷ് ഓ. കെ എന്നിവരും ഇമാറ ഹെൽത്ത് കെയറിനെ പ്രതിനിധീകരിച്ച് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ,സീനിയർ ബിസിനസ് എക്സിക്യൂട്ടീവ് അമീൻ അന്നാര,മുനവർ എന്നിവർ പങ്കെടുത്തു.
വിവിധ ഡിസ്‌കൗണ്ടുകൾ കൂടാതെ മൂന്ന് പ്രധാന ആരോഗ്യ പരിശോധന പാക്കേജുകളും ഉൾപെടുന്ന ആരോഗ്യസേവനങ്ങളാണ് അംഗങ്ങൾക്ക് ലഭിക്കുക.സംസ്‌കൃതി ഖത്തറിന്റെ സാധുവായ അംഗത്വ കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ