റിയാദ് : ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറില്‍ തുടരും. പോര്‍ച്ചുഗീസ് താരം അല്‍ നസറുമായി കരാര്‍ നീട്ടാന്‍ ഒരുങ്ങുകയാണെന്ന് ഫബ്രീസിയോ റൊമാനോ സ്ഥിരീകരിച്ചു. റൊണാള്‍ഡോ സൗദി ക്ലബ്ബ് വിടാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ വ്യാപകമായി ഉയര്‍ന്നിരുന്നു.
അല്‍ നസറുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ അവസാനിക്കാനിരിക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സൗദി പ്രോ ലീഗ് സീസണ്‍ അവസാനിച്ചതിന് പിന്നാലെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ‘ഈ അധ്യായം അവസാനിച്ചു. കഥ ഇനിയും തുടരും. എല്ലാവര്‍ക്കും നന്ദി’, എന്ന് കുറിച്ചതും ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.
എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റൊണാള്‍ഡോ അല്‍ നസറില്‍ തുടരാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. 2027 വരെ ക്ലബ്ബില്‍ തുടരാനുള്ള കരാര്‍ റൊണാള്‍ഡോ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത സീസണ്‍ അവസാനം റൊണാള്‍ഡോ എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ അവസാന തീരുമാനം ഉണ്ടാവുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F