ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'റമദാൻ ക്വസ്റ്റ്' മെഗാ ക്വിസ് സീസൺ -2 നാളെ,മാർച്ച് 14 വെള്ളിയാഴ്ച വൈകീട്ട് 3:30ന് ഖത്തർ സ്‌പോർട്സ് ക്ലബ്ബിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
20-45 പ്രായ പരിധിയിലുള്ള പുരുഷ്യന്മാർക്കുള്ള തത്സമയ മെഗാ ക്വിസിനായി 400 സീറ്റുകളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഇസ്ലാമിക വിജ്ഞാനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം ഖത്തറിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന തത്സമയ ക്വിസ് മത്സരമായി 'റമദാൻ ക്വസ്റ്റ്'നെ മാറ്റാനും സംഘാടകർ ലക്ഷ്യമിടുന്നു. സീസൺ -1 പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഖുർആൻ, റമദാൻ, ഇസ്ലാമിക ചരിത്രം, മുസ്ലിം ലോകം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും ക്വിസ് മത്സരത്തിലെ ചോദ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു. കഹൂത്ത് പ്ലാറ്റ്‌ഫോം വഴിയാണ് മത്സരം നടക്കുകയെന്നും മത്സരാർഥികൾ ഇന്റർനെറ്റ് കണക്ഷനുള്ള ഫോണുമായാണ് മത്സരത്തിനെത്തേണ്ടതെന്നും സംഘാകർ വ്യക്തമാക്കി.
ആദ്യ വിജയികളായ അഞ്ചുപേർക്ക് ആകർഷകമായ സമ്മങ്ങളാണ് ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുന്നതിനായി സ്‌പോട്ട് രെജിസ്ട്രേഷൻ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്
ഡി.ഐ.സി.ഐ.ഡിയുമായി സഹകരിച്ച് യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ദോഹ റമദാൻ മീറ്റ് ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ റമദാൻ സംഗമങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. വൈകുന്നേരം നാലിന് ആരംഭിച്ച് ഇഫ്താർ സംഗമത്തോടെ സമാപിക്കുന്ന റമദാൻ മീറ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം യുവാക്കൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F