ദോഹ :വ്യക്തിഗത ഡാറ്റകളുടെ സ്വകാര്യത പാലിക്കുന്നതിൽ വീഴ്ച വരുത്തിയനിർമ്മാണ കമ്പനിക്കെതിരെ ഖത്തർ നാഷണൽ സൈബർ സുരക്ഷാ ഏജൻസി നടപടി സ്വീകരിച്ചു.കൺട്രോളറുടെ ബാധ്യതകളും വ്യക്തിഗത ഡാറ്റ പ്രോസസ്സിംഗ് നിയന്ത്രണങ്ങളും സംബന്ധിച്ച ആർട്ടിക്കിൾ നമ്പർ 8, 11, 13, 14 ലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് നാഷണൽ ഡാറ്റ പ്രൈവസി ഓഫീസ് (NDPO) കമ്പനിക്കെതിരെ നടപടിയെടുത്തത്.
തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ 60 ദിവസത്തിനുള്ളിൽ, കമ്പനി അതിന്റെ ഭരണപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ ശക്തിപ്പെടുത്താനും നിരീക്ഷിക്കാനും ആവശ്യമായ ഡാറ്റ സംരക്ഷണ നടപടികൾ ഉറപ്പാക്കാനാവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും NDPO നിർദേശിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F