വാഷിംഗ്ടൺ :ഹമാസ്,ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ പ്രധാന ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഖത്തർ മധ്യേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് മേഖല സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും അതിനുവേണ്ടി ഖത്തർ വളരെയധികം പ്രയത്നിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മിഡിൽ ഈസ്റ്റ് ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം,വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച, ഇസ്രായേൽ ഹമാസ് പ്രതിനിധികൾ ഈജിപ്തിലെ കൈറോയിൽ ചർച്ച നടത്തിയതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു , നൂറോളം ഫലസ്തീൻ തടവുകാരെയും, മൃതദേഹങ്ങളും ഇസ്രായേൽ വിട്ടു നൽകുന്നതിൽ കാലതാമസമുണ്ടായ സാഹചര്യത്തിൽ കൂടിയാണ് ഇരു വിഭാഗവും ചർച്ച നടത്തിയതെന്നാണ് സൂചന.
ഇസ്രയേൽ പ്രതിനിധി സംഘത്തെ ഉടൻ സംഘർഷ മേഖലയിലേക്ക് അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, വാഷിംഗ്ടണിൽ നടന്ന അമേരിക്കൻ ജൂത കമ്മറ്റി യോഗത്തിൽ അറിയിച്ചിരുന്നു.താനും ഉടൻതന്നെ മിഡിൽ ഈസ്റ്റ് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F