ദോഹ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിൽ ഖത്തർ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും "പരമാവധി സംയമനം പാലിക്കാനും" നയതന്ത്ര മാർഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാനും ഖത്തർ ആവശ്യപ്പെട്ടു.നല്ല അയൽപക്ക സൗഹൃദത്തിന്റെ തത്വങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആശയവിനിമയ മാർഗങ്ങൾ തുറന്നിടേണ്ടതിന്റെയും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെയും ക്രിയാത്മകമായ സംഭാഷണത്തിലൂടെ പരിഹരിക്കേണ്ടതിന്റെയും ആവശ്യകത വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.സമഗ്രവും സമവായപരവും സുസ്ഥിരവുമായ പരിഹാരങ്ങളിലേക്ക് ഇത് ആത്യന്തികമായി നയിക്കും.
മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ ഉറപ്പുവരുത്താൻ ലക്ഷ്യമാക്കിയുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണ പ്രസ്താവനയിൽ ആവർത്തിച്ചു
ബുധനാഴ്ച ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറുമായി ഫോണിൽ സംസാരിച്ചിരുന്നു.ഇന്ത്യക്കും പാക്കിസ്താനുമിടയിലെ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം പരിഹരിക്കുന്നതിനുള്ള നയതന്ത്ര മാർഗങ്ങളെക്കുറിച്ച് ഇരു ഉദ്യോഗസ്ഥരും ചർച്ച ചെയ്തു. പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കാനുള്ളഎല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണ"യും ഷെയ്ഖ് മുഹമ്മദ് ആവർത്തിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F