ദോഹ:ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിന് വെല്ലുവിളി ഉയർത്താൻ കളത്തിലിറങ്ങുന്നത് ഉസ്‌ബെക്കിസ്ഥാൻ. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തിൽ മൂന്നാം റൗണ്ടിലെ ഗ്രൂപ് 'എ'യില്‍ ആദ്യ സ്ഥാനത്തുള്ള ഉസ്ബകിസ്താനെ കീഴടക്കേണ്ടത് ഖത്തറിന് അനിവാര്യമായിരിക്കും.ഒരു സമനിലയും രണ്ട് തോല്‍വിയുമുള്ള ഖത്തർ നാല് പോയന്റുമായി നാലാം സ്ഥാനത്താണ്.
ലോകകപ്പിൽ പ്രവേശനം നേടാൻ ഇനിയുള്ള ഓരോ കളിയും നിർണായകമായിരിക്കും.ഇത് മനസിലാക്കിത്തന്നെയാണ് ഖത്തർ പരിശീലകൻ മാർക്വേസ് ലോപസ് ടീമിനെ ഒരുക്കുന്നത്. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരമായതിനാൽ ഗാലറിയിൽ നിന്നുള്ള പിന്തുണ കൂടുമെങ്കിലും എതിരാളികള്‍ ഗ്രൂപ്പില്‍ ഏറ്റവും പ്രബലരാണ്.
2026 ലോകകപ്പിൽ ഒരു ബർത്ത് നേടുന്നതിന് ഖത്തറിന് കൂടുതൽ സാധ്യതയുണ്ടെങ്കിലും 10 പോയിന്റുമായി ഇറാനും യു എ ഇയും (4 പോയിൻ്റ്), കിർഗിസ്ഥാൻ (3 പോയിൻ്റ്), ഉത്തര കൊറിയ (2 പോയിൻ്റ്) എന്നിവരുൾപെട്ട ഗ്രൂപ്പിലെ ആദ്യ നാലിൽ ഇടം നേടുന്നതിന് ഉസ്ബെക്കിസ്ഥാനെതിരായ പോരാട്ടത്തിൽ ആവശ്യമായ പോയിൻ്റുകൾ നേടേണ്ടത് അനിവാര്യമാണ്.
'യോഗ്യതാ മത്സരങ്ങളിൽ ഞങ്ങൾ 10 ഗോളുകൾ വഴങ്ങിയിട്ടുണ്ട്.പരിക്കുകൾ പലപ്പോഴും കാര്യങ്ങൾ ബുദ്ധിമുട്ടാക്കിയിട്ടുണ്ട്. പ്രതിരോധപരമായി, ഞങ്ങൾക്ക് കൂടുതൽ ഓപ്ഷനുകളില്ലെന്നും പ്രധാന കളിക്കാർക്ക് പരിക്കേൽക്കുന്നത് വെല്ലുവിളി വർദ്ധിപ്പിക്കുന്നു' ഖത്തർ പരിശീലകൻ മാർക്വേസ് ലോപസ് പറഞ്ഞു.
ഇന്ന് രാത്രി 7.15ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F