ദോഹ : ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8.30-ന് ഗസയിൽ ഒന്നാംഘട്ട വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കെ ഗാസയ്ക്ക് അന്താരാഷ്ട്ര പിന്തുണ ഉറപ്പുവരുത്തണമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കരാർ പൂർണമായും നടപ്പാക്കുമെന്നും ഗസയുടെയും അവിടത്തെ ജനങ്ങളുടെയും ദുരിതങ്ങൾക്ക് അറുതിയുണ്ടാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.അൽ ജസീറ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഖത്തർ,ഈജിപ്ത്,അമേരിക്ക എന്നിവിടങ്ങളിൽ സഹായമെത്തിക്കുന്നത് സംബന്ധിച്ച് മാനുഷിക പ്രോട്ടോകോളിൽ പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഈജിപ്തിലെയും യുഎന്നിലെയും പങ്കാളികളുമായി ചേർന്ന് ഗസയിലേക്ക് സഹായം എത്തിക്കുന്നതിന് ഖത്തർ ശ്രമിച്ചുവരികയാണ്.ഗസയിലെ ജനങ്ങൾക്കും ദുരിതബാധിത കുടുംബങ്ങൾക്കും എല്ലാ പിന്തുണയും നൽകുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഏകോപിപ്പിക്കുകയാണ് ഞങ്ങൾ ലക്ഷ്യമാക്കുന്നത് '-അദ്ദേഹം പറഞ്ഞു.
ഗസ വെടിനിർത്തൽ ഞായറാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 8:30-ന് പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയം വക്താവുമായ ഡോ.മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചിരുന്നു. .എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZ