Breaking News
പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു | പ്രതികൂല കാലാവസ്ഥ,റിയാദിൽ നിന്നുള്ള എയർഇന്ത്യ വിമാനം ജയ്പൂരിൽ ഇറക്കി | ഖത്തറിൽ അസിസ്റ്റന്റ് പ്ലാന്റ് ഓപ്പറേറ്റർ (STP/സീവേജ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്) ജോലി ഒഴിവ് | ഖത്തറിൽ വാഹനമോടിക്കുന്നവർക്കുള്ള മുന്നറിയിപ്പ്,സഫറാൻ സ്ട്രീറ്റിൽ താൽക്കാലികമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അശ്ഗൽ | ഖത്തറിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ജോലി ഒഴിവ് | ‘ഓപ്പറേഷൻ ബ്ലാക്ക് ഫ്ലാഗ്’ :യമനിലെ തുറമുഖങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ബോംബിങ് | തൃശൂർ വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി | സൊഹാറിൽ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ,ആളപായമില്ല | ഖത്തറിൽ മെക്കാനിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ജോലി ഒഴിവ് | സലാലയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു,നാലു വയസ്സുകാരി മരിച്ചു |
വേനൽചൂട് കുത്തനെ ഉയരുന്നു,വീടുകളിലെ തീപിടുത്തം ഒഴിവാക്കാൻ സുരക്ഷാ മാർഗനിദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

July 05, 2025

 qatar_moi_issues_safety_guidelines_to_prevent_fires_in_homes

July 05, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തർ ഉൾപ്പെടെയുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലും ചൂട് കണക്കുകയാണ്.ഇത്തരം സാഹചര്യങ്ങളിൽ വീടുകളിൽ ഉൾപെടെ പല കാരണങ്ങളാലുള്ള തീപിടുത്തങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.വീടുകളിലെ അടുക്കളകളിൽ നിന്നുള്ള തീപിടുത്ത സാധ്യതകൾ ഒഴിവാക്കാനുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ ഖത്തർ ആഭ്യന്തര മന്ത്രാലയം.
വീടുകളിൽ തീപിടുത്തമുണ്ടാകുന്നത് തടയാൻ അടുക്കളകളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങളാണ് മന്ത്രാലയം എക്സ് അക്കൗണ്ടിലൂടെ നൽകിയിരിക്കുന്നത്. 

1- പാചകം ചെയ്യുമ്പോഴുള്ള ചൂട് നേരിട്ട് തട്ടുന്ന തരത്തിലും വൈദ്യുതി കണക്ഷനുകൾക്ക് സമീപവും ഗ്യാസ് സിലിണ്ടറുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കുക.
2- പാചകം കഴിഞ്ഞാൽ ഗ്യാസ് സ്റ്റൗ സിലിണ്ടർ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.
3- ഗ്യാസ് എക്സ്റ്റൻഷനുകളുടെ സുരക്ഷ ഉറപ്പാക്കുക.
4- ഓവൻ വെക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News