ദോഹ: ഖത്തറിൽ ഐ എസ് എൽ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന്റെ സ്ക്രീനിങ്ങും ഓണാഘോഷവും സംഘടിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഖത്തർ ഘടകമാണ് പരിപാടി സംഘടിപ്പിച്ചത്.വാശിയേറിയ പോരാട്ടത്തിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന പഞ്ചാബിനെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെങ്കിലും മറ്റൊരു ഇഞ്ചുറി ടൈമിൽ തന്നെ മറുപടി ഗോളുമായി പഞ്ചാബ് വിജയം സ്വന്തമാക്കുകയായിരുന്നു.
സെക്രട്ടറി അൻവർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്രീജിത് , ഗിരീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
മത്സരത്തിന്റെ സ്ക്രീനിങ്ങിനു ശേഷം വടംവലി,കസേരകളി തുടങ്ങി വിവിധ മത്സരങ്ങളോടെ ഓണാഘോഷം അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടി സമാപിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F