ദോഹ :പക്ഷി-മൃഗ സ്രോതസ്സുകളിൽ നിന്നുള്ള ഭക്ഷ്യ ഉല്പാദനത്തിൽ ശ്രദ്ധേയമായ നേട്ടവുമായി ഖത്തർ. കഴിഞ്ഞവർഷം പാൽ ഉൽപന്നങ്ങൾ, റെഡ് മീറ്റ്, കോഴിയിറച്ചി, മുട്ട എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യ ഉൽപാദനത്തിൽ നിർണായക വളർച്ച കൈവരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.2024 ലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വാർഷിക ഉൽപാദന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
പക്ഷി-മൃഗ സ്രോതസ്സുകളിൽ നിന്നുള്ള പ്രാദേശിക ഉൽപാദനത്തിന്റെയും സ്വയംപര്യാപ്തതയുടെയും വളർച്ച അടയാളപ്പെടുത്തുന്ന സമഗ്ര വിവരങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കന്നുകാലി പരിപാലന വകുപ്പ് പുറത്തിറക്കി.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സുസ്ഥിരമായ ഒരു ഭക്ഷ്യ സംസ്കാരം വളർത്തിയെടുക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനത്തിലൂടെ പ്രാദേശിക ആവശ്യം നിറവേറ്റാനുമുള്ള വകുപ്പിന്റെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതായി സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
പാൽ ഉൽപാദനത്തിലെ 189,483 ടൺ ഉപഭോഗത്തിൽ 184,546 ടൺ കഴിഞ്ഞ വര്ഷം പ്രാദേശികമായി ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.97 ശതമാനം സ്വയംപര്യാപ്തതയാണ് ഇത് സൂചിപ്പിക്കുന്നത്.എന്നാൽ 56,691 ടൺ ഉപഭോഗം ഉണ്ടായിരുന്നിട്ടും, പ്രാദേശിക മാംസ ഉത്പാദനം 8,110 ടൺ മാത്രമാണ്. കഴിഞ്ഞ വർഷത്തെ 28 ശതമാനം ലക്ഷ്യത്തിൽ നിന്ന് സ്വയംപര്യാപ്തതാ നിരക്ക് 14 ശതമാനം മാത്രമാണ് കൈവരിക്കാനായത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F