ദോഹ: കെഎംസിസി ഖത്തർ വനിതാ വിങ് സ്ത്രീ ശാക്തീകരണ കാമ്പയിന്റെ ഭാഗമായി തയ്യൽ പരിശീലനം രണ്ടാം സെഷൻ സംഘടിപ്പിച്ചു. ഒഴിവു സമയം പ്രായോഗികമായി ഉപയോഗിക്കാനും സാമ്പത്തിക സ്വയം പര്യാപ്‌ത വളർത്താനും ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ രജിസ്റ്റർ ചെയ്‌ത അംഗങ്ങൾക്കാണ് തയ്യൽ രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളായി പ്രായോഗിക പരിശീലനം നൽകുന്നത്.
കെഎംസി സി ഹാളിൽ നടന്ന പരിപാടിയിൽ വുമൻസ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുൾനാസർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മാജിത നസീർ ഖിറാഅത്ത് നടത്തി. പരിശീലക ഫെമിന ശില്പശാലക്ക് നേതൃത്വം നൽകി. ഭാരവാഹികളായ ഡോ. നിഷ ഫാത്തിമ, ബസ്മ സത്താർ, ഡോ. ബുഷ്റ അൻവർ, റുമീന ഷമീർ, ഷഹാന റഷീദ്, താഹിറ മഹ്റൂഫ്, ഡോ . നസ്രിൻ മൊയ്തീൻ എന്നിവരും പങ്കെടുത്തു.
അഡ്വൈസറി ചെയർ പേഴ്സൺ മൈമൂന സൈനുദ്ദീൻ തങ്ങൾ പരിശീലക ഫെമിനക്ക് ഉപഹാരം കൈമാറി.ജനറൽ സെക്രട്ടറി സലീന കൂലത്ത് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദി പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F