ദോഹ :രക്തം നൽകൂ,പുഞ്ചിരി സമ്മാനിക്കൂ'എന്ന സന്ദേശമുയർത്തികെഎംസിസി ഖത്തർ കാസർകോട് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 6ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മുതൽ വൈകീട്ട് 8 മണി വരെ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററിലാണ് രക്തദാന ക്യാമ്പ് നടക്കുക.എച്.എം.സിയുടെ മാർഗനിർദേശങ്ങൾ പ്രകാരമായിരിക്കും ക്യാമ്പ് നടക്കുകയെന്ന് ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര,ജനറൽ സെക്രട്ടറി സമീർ, കോഡിനേറ്റർ അബ്ദുൽ റഹ്മാൻ എരിയാൽ എന്നിവർ അറിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 50216464, 7472 7166 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F