ഖത്തർ കാരുണ്യതീരം സഹകാരി സംഗമം സംഘടിപ്പിച്ചു
March 11, 2025
March 11, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഖത്തർ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ കാരുണ്യതീരത്തിൻ്റെ ഖത്തർ സഹകാരികളുടെ സംഗമം അബൂഹമൂർ നാസ്കോ റസ്റ്റോറൻറിൽ ചേർന്നു.ഖത്തർ ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രസിഡണ്ടും, കെയർ ആൻറ് ക്യൂർ ചെയർമാനുമായ ഇ.പി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
കാരുണ്യതീരം ജി.സി.സി. കോർഡിനേറ്റർ സി.ടി. കബീർ അദ്ധ്യക്ഷത വഹിച്ചു.
ചേന്ദമംഗല്ലൂർ ഏസ് പ്രസിഡണ്ട് നിസാർ കെ.ടി, പാസ് ഖത്തർ പ്രസിഡണ്ട് കലാം അവേലം, മാക് ഖത്തർ ജനറൽ സെക്രട്ടറി ഇല്ല്യാസ് എന്നിവർ വിശിഷ്ടാതിഥികളായി. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ, സെക്രട്ടറി ടി.എം. താലിസ്, HCF റിസോർസ് കാറ്റലിസ്റ്റ് വി.സൈഫുദ്ധീൻ എന്നിവർ പദ്ധതികൾ വിശദീകരിച്ചു. ഡോ: ഹസ്സൻ കുട്ടി, ഡോ. വി.ഒ.ടി.അബ്ദുറഹിമാൻ,ബഷീർ ഖാൻ, പി.സി.ഷരീഫ്, കരീം ചളിക്കോട്, മുസ്തഫ ടി.പി, വി.എം.ഷഹസാദ്, ഷമീർ തലയാട്, നൗഷാദ് അത്തിക്കോട്, ഷമ്മാസ് കാന്തപുരം, മുഹമ്മദ് അസർ, സലീം എം.സി, ഷാമിൽ, നിഹാൽ ,ജുനൈദ് എ.കെ.,അർഷാദ് വി.കെ, പർവേസ്, ആഷിക് ആച്ചി, നഹ്യാൻ ടി.എം, കുട്ടൻ കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.
ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് സി.പി ഷംസീർ സ്വാഗതവും ജംഷിദ് കോളിക്കൽ നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F