യുവ തലമുറയെ വഴി തെറ്റിക്കുന്നവർക്കെതിരെ ജാഗ്രത വേണമെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ
March 03, 2025
March 03, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ: അക്രമവും ലൈംഗികതയും നിറഞ്ഞ സിനിമകൾ, സ്വതന്ത്ര ചിന്തയുടെ പേരിൽ കാമ്പസുകളിൽ പ്രചരിപ്പിക്കപ്പെടുന്ന അരാജകത്വം, മദ്യം, മയക്കുമരുന്നുകൾ എന്നിവയുടെ ഉപയോഗം കേരളത്തിലെ യുവ തലമുറയെ വ്യാപകമായി വഴി തെറ്റിക്കുകയാണെന്ന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. സാമ്പത്തിക അച്ചടക്കമില്ലായ്മയും ആർഭാടജീവിതവും മൂലം ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ധാർമിക ബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് നമ്മുടെ യുവ തലമുറയ്ക്ക് ലഭിക്കേണ്ടത്. കുടുംബ - സാമൂഹ്യ ബന്ധങ്ങളിൽ മൂല്യത്തകർച്ച വ്യാപകമാണെന്നും അത് പരിഹരിക്കപ്പെടണമെന്നും ഇസ്‌ലാഹീ സെന്റർ അഭിപ്രായപ്പെട്ടു.
പരിശുദ്ധ റമദാനിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകി.
പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. കെ. എൻ. സുലൈമാൻ മദനി, അബ്ദുൽ ലത്തീഫ് നല്ലളം, നസീർ പാനൂർ, മുജീബ് മദനി, അഷ്‌റഫ് മടിയാരി, സിറാജ് ഇരിട്ടി എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അലി ചാലിക്കര സ്വാഗതവും അബ്ദുറഹ്മാൻ സലഫി നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F