ദോഹ : ഈദ്,വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി "കളിയും പറച്ചിലും" എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അബൂഹമൂര്‍ ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ നടന്ന കുടുംബ സംഗമത്തില്‍ ഇരുന്നൂറില്‍പരം കുടുംബങ്ങൾ പങ്കെടുത്തു.
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ് ഉദ്ഘടാനം ചെയ്ത കുടുംബ സംഗമത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഈദ് -വിഷു -ഈസ്റ്റർ സന്ദേശം കൈമാറി.
ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല ജനറൽ സെക്രട്ടറി ആഷിക് തിരൂർ സ്വാഗതവും ജില്ലാ ട്രഷറർ സിദ്ധീഖ് ചിറവലൂർ നന്ദിയും പറഞ്ഞു. മുൻ ജില്ലാ പ്രസിഡന്റ് റൗഫ് മങ്കട, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് നന്നമുക്ക് ,ശാഹുൽ ഹമീദ്, അഷ്‌റഫ് വാകയിൽ ,സി എ സലാം. ജില്ല വൈസ് പ്രസിഡണ്ട് മാരായ റിയാസ് വാഴക്കാട് , നാസർ അരീക്കോട് , ജില്ലാ ജനറല്‍ സെക്രട്ടറി മാരായ ഷംസീർ കാളച്ചാൽ , സലിം എരമംഗലം, ഐ വൈ സി വൈസ് ചെയര്മാന് ശിഹാബ് നരണിപ്പുഴ , ജില്ല യൂത്ത് വിങ് പ്രെസിഡന്റ് ശറഫുദ്ധീൻ നന്നമുക്ക് , ജില്ല യൂത്ത് വിങ് സെക്രട്ടറി സിജോ നിലമ്പൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
സെൻട്രൽ കമ്മിറ്റി കൾച്ചറൽ കൺവീനർ വിനോദ് പുത്തൻ വീട്ടിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു
കുടുംബ സംഗമത്തിന്റെ ഭാഗമായി ഇൻകാസ് കലാകാരൻമാർ അവതരിപ്പിച്ച സംഗീത പരിപാടിയും ഇൻകാസ് കുടുംബ അംഗങ്ങൾക്കും കുട്ടികൾക്കും വേണ്ടി വിവിധ കലാകായിക മത്സരങ്ങളും നടന്നു .
മത്സരങ്ങൾക്ക് കമ്മിറ്റി ജില്ലാ ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F