Breaking News
കുവൈത്തിലെ ഷോപ്പിംഗ് മാളിൽ വാതകച്ചോർച്ചയെ തുടർന്ന് സ്ഫോടനം,മലയാളി ഉൾപെടെ 10 പേർക്ക് പരിക്കേറ്റു | ഖത്തർ കെ.എം.സി.സി 'നവോത്സവ്',സമാപന പരിപാടികൾ ഇന്നും നാളെയും ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ | ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട,ഏഴ് കിലോയിലധികം ഹെറോയിനും ഹഷീഷും പിടികൂടി | ഇൻകാസ് ഖത്തർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു | ഷാർജയിലെ വെയർഹൗസിൽ വൻ തീപിടുത്തം,ആളപായമില്ല | ഓപറേഷൻ സിന്ദൂർ,ഖത്തറിലേക്കുള്ള പ്രതിനിധി സംഘത്തെ സുപ്രിയ സുലേ നയിക്കും,വി.മുരളീധരനും സംഘത്തിൽ | ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു |
ഖത്തറിലെ ഇന്ത്യൻ തൊഴിലാളികൾക്ക് ഇന്ന് ആഘോഷപ്പൂരം,''രംഗ് തരംഗ്'' വൈകീട്ട് 4-ന് ഏഷ്യൻ ടൗണിൽ

May 09, 2025

qatar-icbf-rang-tharang-today-at-asian-town

May 09, 2025

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി തൊഴിലാളികൾക്കായി  ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഒരുക്കുന്ന രംഗ് തരംഗ് ആഘോഷങ്ങൾക്ക് വൈകീട്ട് 4-ന് ഏഷ്യൻ ടൗണിൽ തുടക്കമാവും.അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷം അംബാസിഡർ വിപുൽ ഉൽഘാടനം ചെയ്യും.

വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ നടക്കുന്ന ആഘോഷ പരിപാടിയിൽ ഖത്തറിലെ ദീർഘകാല തൊഴിലാളികളായ 20 ഇന്ത്യൻ പ്രവാസികളെ ആദരിക്കും. രാത്രി 10 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.

വൈകീട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയം, ആരോഗ്യമന്ത്രാലയം, തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഐ.എൽ.ഒ), ദേശീയ മനുഷ്യാവകാശ കമ്മിറ്റി (എൻ.എച്ച്.ആർ.സി) എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News