ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് അൽ വുഖൈർ എസ്ദാൻ ശാഖയിൽ കുട്ടികൾക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിച്ചു.'സോഷ്യൽ മീഡിയയുടെ സ്വാധീനം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കുട്ടികളുടെ വിലപ്പെട്ട സമയം സോഷ്യൽ മീഡിയ ഉപയോഗത്തിൽ തളച്ചിടാതെ ക്രിയാത്മകവും കായിക പരവുമായ പരിപാടികളിലൂടെ അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള അവസരങ്ങളാണ് ഇത്തരം മത്സരങ്ങളിലൂടെ ഒരുക്കുന്നതെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു. ഉപയോക്താക്കൾക്ക് ഫലപ്രദമാകുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ
ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F